GOVERNMENT POLYTECHNIC COLLEGE ATTINGAL

Attingal P.O, Thiruvananthapuram Dist Pin:695101
Phone:0470 2629088

ഇൻഡസ്ട്രി ഓൺ ക്യാമ്പസ് ഇൻ പോളിടെക്‌നിക്‌സ് – സംസ്ഥാനതല ഉദ്‌ഘാടനം 2022 ഏപ്രിൽ 4 നു മുഖ്യമന്ത്രി നിര്‍വഹിച്ചു

    On April 1, 2022 by polyattingal With 0 Comments - recent_news

  • പഠനത്തോടൊപ്പം വരുമാനം എന്ന ആശയത്തിലൂന്നി ക്യാമ്പസുകളെ ഉല്‍പാദന കേന്ദ്രങ്ങളാക്കി മാറ്റി വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തോടൊപ്പം വരുമാനമാര്‍ഗ്ഗം കണ്ടെത്തുവാന്‍ അസാപിലൂടെ ഗവ. പോളിടെക്‌നിക്ക് കോളേജുകളില്‍ നടപ്പിലാക്കുന്ന പദ്ധതിയായ ഇന്‍ഡസ്ട്രി ഓണ്‍ ക്യാമ്പസ് മുഖ്യമന്ത്രി പിണറായി വിജയന്‍ ആറ്റിങ്ങല്‍ പോളിടെക്‌നിക്കില്‍ വെച്ച് ഉദ്ഘാടനം നിര്‍വഹിച്ചു
  • നിലവില്‍ കേരളത്തില്‍ 100 പോളിടെക്‌നിക്കുകള്‍ സംസ്ഥാനമൊട്ടാകെ ഉണ്ട്. എല്ലാ ജില്ലകളിലുമായി. അവിടെ 24970 സീറ്റുകള്‍ 25 ബ്രാഞ്ചുകളിലായി ഉണ്ട്. പാഠ്യപദ്ധതിക്കനുസൃതമായി ക്യാമ്പസുകളില്‍ വ്യവസായശാലകളുടെ യഥാര്‍ത്ഥ മാതൃക സൃഷ്ടിക്കുകയും അതിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രായോഗിക പരിശീലനത്തിന് അവസരമൊരുക്കുന്നതിനുമായി കേരളത്തിലെ 41 ഗവ. പോളിടെക്‌നിക്കുകളിലായി ഇന്‍ഡസ്ട്രി ഓണ്‍ ക്യാമ്പസ് ഇന്‍ പോളിടെക്‌നിക്ക്‌സ് ആരംഭിക്കുന്നത്. ക്യാമ്പസുകളെ ഭാവിയില്‍ മിനി പ്രൊഡക്ഷന്‍ സെന്ററുകളും, മൈക്രോ പ്രൊഡക്ഷന്‍ യൂണിറ്റുകളും, സ്വതന്ത്ര ഉല്‍പാദന കേന്ദ്രങ്ങളുമാക്കി മാറ്റുക എന്ന ഉദ്ദേശത്തോടു കൂടിയാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
  • വ്യവസായശാലകളുടെ പങ്കാളിത്തത്തോടെ നടക്കുന്ന ഈ പരിശീലനവും, ഉത്പാദനവും മികച്ച തൊഴിലവസരങ്ങള്‍ കൈവരിക്കുവാനും സ്വന്തമായി സംരംഭങ്ങള്‍ ആരംഭിക്കുവാനും വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കും. വ്യവസായ പ്രതിനിധികള്‍, ഗവ.പോളിടെക്‌നിക്ക് അധ്യാപകര്‍, അസാപ് എന്നിവരാണ് പ്രധാനമായും ഇന്‍ഡസ്ട്രി ഓണ്‍ ക്യാമ്പസ്സിന്റെ ഭാഗമായിട്ടുള്ളത്. ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി അധ്യക്ഷനായ ഗവേണിംഗ് കൗണ്‍സിലും, പോളിടെക്‌നിക്ക് കോളേജ് പ്രിന്‍സിപ്പാള്‍മാര്‍ അധ്യക്ഷരായ മാനേജ്‌മെന്റ് കമ്മിറ്റികളുമാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക.
  • പങ്കെടുക്കുന്ന സ്ഥാപനങ്ങളുടെ വിവരങ്ങൾ സെപ്റ്റംബർ 28ന് വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുന്നതാണ്
  • ആറര കോടിയില്‍പ്പരം രൂപയുടെ സി.എന്‍.സി വെര്‍ട്ടിക്കല്‍ മില്ലിംഗ് മെഷീന്‍, സി.എന്‍.സി ലെയ്ത് , ലേസര്‍ കട്ടര്‍, TIG-MIG വെല്‍ഡിംഗ് സ്റ്റേഷന്‍, റോബോട്ടിക്‌സ് ലാബ് തുടങ്ങിയ ഉയര്‍ന്ന നിലവാരത്തിലുള്ള ഉപകരണങ്ങളും, ആധുനിക യന്ത്രങ്ങളും, 6 ഫാബ് ലാബുകളും അസാപ് ഫണ്ടുപയോഗിച്ച് നല്‍കിയിട്ടുണ്ട്.
  • സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് പദ്ധതി എല്ലാ പോളിടെക്‌നിക്കുകളിലും പദ്ധതി ആരംഭിക്കാന്‍ തയാറെടുപ്പുകള്‍ എടുത്തു കഴിഞ്ഞു .നിലവില്‍ പോളിടെക്‌നിക്കുകളില്‍ ഉപയോഗിക്കുന്ന യന്ത്ര സാമഗ്രഹികളുടെ പ്രയോജനം ഈ പദ്ധതിക്ക് ലഭിക്കും

  • ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍.ബിന്ദു അധ്യക്ഷത വഹിച്ചു. ആറ്റിങ്ങല്‍ നിയോജകമണ്ഡലം സാമാജിക ഓ എസ് അംബിക സ്വാഗതം ചെയ്തു. പദ്ധതി അവതരണം അസാപ് കേരളയുടെ ചെയര്‍പേഴ്‌സണ്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ ഡോ : ഉഷ ടൈറ്റസ് നിര്‍വഹിച്ചു.
  • ആറ്റിങ്ങല്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ :എസ് കുമാരി, സാങ്കേതിക വിദ്യാഭ്യാസ ഡയറക്റ്റര്‍ ഇന്‍ ചാര്‍ജ് ഡോ ബൈജുഭായ് ടി പി , പോളിടെക്‌നിക്ക് സീനിയര്‍ ജോയിന്റ് ഡയറക്റ്റര്‍ ബീന പി ,കൗണ്‍സിലര്‍ സുധര്‍മ്മ ,പി ടി എ ജോയിന്റ് സെക്രട്ടറി മുഹമ്മദ് ഷംനാദ്, ആറ്റിങ്ങല്‍ പോളിടെക്‌നിക്ക് പ്രിന്‍സിപ്പല്‍ ഷാജില്‍ അന്ത്രു എന്നിവര്‍ സംസാരിച്ചു