GOVERNMENT POLYTECHNIC COLLEGE ATTINGAL

Attingal P.O, Thiruvananthapuram Dist Pin:695101
Phone:0470 2629088

ആറ്റിങ്ങൽ പോളിടെക്നിക്കിൽ വ്യത്യസ്തമായ മെഗാ ജോബ് ഫെയർ; 3000ത്തിൽ പരം തൊഴിലവസരങ്ങൾ.

    On September 30, 2022 by polyattingal With 0 Comments

  • എഴുപതോളം സ്ഥാപനങ്ങൾ മൂവായിരത്തിൽപരം തൊഴിലവസരങ്ങൾ ഒരുക്കി കൊണ്ട് ഒക്ടോബർ ഒന്ന് ശനിയാഴ്ച കോളേജിൽ വെച്ച് , പോളിടെക്നിക്കിലെ തുടർ വിദ്യാഭ്യാസ സെല്ലും, എംപ്ലോയർ ലൈവ് ജോബ് പോർട്ടലും കൂടി സംയുക്തമായിയാണ് ഈ മെഗാ ജോബ് മേള സംഘടിപ്പിക്കുന്നത്.
  • SSLC , PLUS TWO , ഐ ടി ഐ , നഴ്സിംഗ് , ഡിപ്ലോമ ,എഞ്ചിനീയറിംഗ്, ബി ടെക്, ഡിഗ്രി , PG , MCA , MBA തുടങ്ങിയ യോഗ്യതയുള്ളവർക്ക് ജോബ് മേളയിൽ പങ്കെടുക്കാം. പ്രവർത്തന പരിചയമുള്ളവർക്കും അവസരം ഒരുക്കിയിട്ടുണ്ട്.എഞ്ചിനീയറിംഗ്, ടെക്നിക്കൽ, വിദ്യാഭ്യാസം, കൺസ്ട്രക്ഷൻ, ഓട്ടോമൊബൈൽ, സിവിൽ, ഹെൽത്ത് കെയർ, ട്രേഡിങ്ങ്, ഇൻഫർമേഷൻ ടെക്നോളോജി , BPO , ബാങ്കിങ്ങ് , ഫിനാൻസ്, ടൂറിസം, ലോജിസ്റ്റിക്സ് എന്നീ മേഖലയിലെ പ്രശസ്ത സ്ഥാപനങ്ങൾ വിവിധ തസ്തികയിലേക്ക് ഇന്റർവ്യൂ നടത്തും.
  • സ്പോട്ട് രജിസ്ട്രേഷൻ : 9 AM to 2 PM.
  • ഇന്റർവ്യൂ : 10 AM to 3 PM.
  • പങ്കെടുക്കുന്ന സ്ഥാപനങ്ങളുടെ വിവരങ്ങൾ സെപ്റ്റംബർ 28ന് വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുന്നതാണ്
  • https://chat.whatsapp.com/BrP7CBzobjSEKxSbWCf6rK ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
  • https://employerlive.com/jobfair/ ൽ രജിസ്ട്രേഷൻ ഓൺലൈൻ ആയിട്ടോ, അന്നേദിവസം രാവിലെ അവിടെ വന്നും ചെയ്യാവുന്നതാണ്.

  • 2022 മെയ് 20-ന് സർക്കാരിന്റെ ഒന്നാം വാർഷികം ആഘോഷിയ്ക്കുന്നതിനോടനുബന്ധിച്ച് സർക്കാർ പ്രഖ്യാപിച്ച നൂറു ദിന പരിപാടി “ഉറപ്പോടെ ഉണർവോടെ കേരളം ‘ ആരംഭിച്ചിരുന്നു.കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിയ്ക്കുന്നതിനാണ് നൂറുദിന പരിപാടിയിൽ പ്രാധാന്യം നൽകിയിട്ടുള്ളത്. അതിന്റെ ഭാഗമായി ആറ്റിങ്ങൽ പോളിടെക്നിക്ക് വിഭാവനം ചെയ്ത പദ്ധതിയാണ് “തൊഴിൽ രഹിതർ ഇല്ലാത്ത കേരളം.”
  • മറ്റ് തൊഴിൽ മേളകളിൽ നിന്നും ഇത് വ്യത്യസ്തമാകുന്നത് , രജിസ്റ്റർ ചെയുന്ന ഉദ്യോഗാർത്ഥികൾക്ക് എത്ര സ്ഥാപനങ്ങളിൽ വേണമെങ്കിലും ഇൻറർവ്യൂ വിന് അവസരമുണ്ടെന്നുള്ളതാണ്. വൈവിധ്യമാർന്ന തൊഴിൽ മേഖലകളും, തൊഴിൽ സ്ഥാനങ്ങളും അവർക്കായി ഒരുക്കിയിരിക്കുന്നു.
  • കൂടാതെ ഇന്റർവ്യൂവിനു ഹാജരാകുന്നവരിൽ തൊഴിൽ ലഭിക്കാതെ പോകുന്നവർക്കുള്ള “നൈപുണ്യകുറവുകൾ” കണ്ടെത്തി അവരെ അറിയിക്കുകയും, അവർക്കായി നൈപുണ്യവികസനപരിപാടി തയാറാക്കുകയും ചെയ്യും. ആ പരിശീലനത്തിന്റെ പരിസമാപ്തിയിൽ വീണ്ടും ആറ്റിങ്ങൽ പോളിടെക്നിക്കിൽ വെച്ച് “മെഗാ തൊഴിൽ മേള” ആവർത്തിക്കുകയും ഇവർക്ക് മുൻഗണന നൽകുകയും ചെയ്യും.
  • അങ്ങനെ ഈ മേളയിൽ പങ്കെടുക്കുന്ന എല്ലാവർക്കും തൊഴിൽ വരും മാസങ്ങളിൽ സാധ്യമാക്കുക എന്ന ശ്രമകരമായ വൻ പദ്ധതിയാണ് ആറ്റിങ്ങൽ പോളിടെക്നിക്ക് ആസൂത്രണം ചെയ്തിരിക്കുന്നത്.
  • മെഗാ ജോബ് മേളയുടെ ഉൽഘാടനം ആക്സിയൻ വെൻർസിന്റെ മാനേജിങ്ങ് ഡയറക്ടർ ബ്രിജേഷ് വി 2022 ഒക്ടോബർ 1 ന് 9 മണിക്ക് ഉൽഘടനം ചെയ്യും. ആറ്റിങ്ങൽ നിയോജകമണ്ഡലം സാമാജിക ഒ.എസ് അംബിക അധ്യക്ഷത വഹിക്കും.
notice
notice