GOVERNMENT POLYTECHNIC COLLEGE ATTINGAL

Attingal P.O, Thiruvananthapuram Dist Pin:695101
Phone:0470 2629088

നാഷണൽ സർവ്വീസ് സ്കീം - വാർഷിക സപ്തദിന ക്യാമ്പ്

  • നാഷണൽ സർവ്വീസ് സ്കീം സപ്തദിന ക്യാമ്പ് 2024 ഡിസംബർ 21 മുതൽ 27 വരെ


    ആറ്റിങ്ങൽ ഗവ: പോളിടെക്നിക് കോളജിലെ എൻ.എസ്.എസ് യൂണിറ്റിന്റെ (നമ്പർ 202 ) ഈ വർഷത്തെ സപ്തദിന ക്യാമ്പ് "അർപ്പണ" ഉദ്ഘാടനം വർക്കല ഗവ: മോഡൽ ഹയർ സെക്കൻ്ററി സ്കൂളിൽ ബഹു: വർക്കല മുനിസിപ്പാലിറ്റി വിദ്യാഭ്യാസ-കലാ -സാംസ്കാരിക സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. അജയകുമാർ. സി നിർവ്വഹിച്ചു. പ്രിൻസിപ്പാൾ ശ്രീ. ആർ.എസ്.ഷിബു അദ്ധ്യക്ഷതവഹിച്ച യോഗത്തിൽ പ്രോഗ്രാം ഓഫീസർ ശ്രീ. സജിത്ത് കുമാർ. എസ്.കെ സ്വാഗതവും വോളൻ്റിയർ സെക്രട്ടറി കുമാരി ആദിത്യ ജയപ്രകാശ് നന്ദിയും പറഞ്ഞു. എൻ. എസ്.എസ് ഹയർ സെക്കൻ്ററി ക്ലസ്റ്റർ കൺവീനർ ശ്രീ. ഉണ്ണികൃഷ്ണൻ. എസ്, എസ്.എം.സി ചെയർപേഴ്സൺ ശ്രീമതി. ഷിജിമോൾ ഷാജഹാൻ, ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് വിഭാഗം മേധാവി ശ്രീ. ജയറാം. എസ്, പ്ലേയ്സ്മെൻ്റ് ഓഫീസർ ശ്രീ. വിനോദ്.എം.എസ് , യൂണിയൻ അഡ്വൈസർ ശ്രീ. എം. രാജേഷ്, കോളജ് യൂണിയൻ ചെയർമാൻ കുമാരി അനഘമുരളി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.ഡിസംബർ 21 മുതൽ 27 വരെ സന്നദ്ധ പ്രവർത്തനം, ബോധവൽക്കരണ ക്ലാസുകൾ, ലഹരിവിരുദ്ധ ക്യാമ്പയിൻ, കലാപരിപാടികൾ എന്നിവയോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്.